സ്വപ്ന പദ്ധതിയായി അതിവേഗപ്പാത; പ്രതീക്ഷയോടെ യാത്രക്കാർ

By Web TeamFirst Published Aug 17, 2019, 3:53 PM IST
Highlights

അതിവേഗ റെയിൽപാത വന്നാൽ കൊച്ചി തിരുവനന്തപുരം യാത്രാസമയം ഒന്നര മണിക്കൂറായാണ് കുറയുക. 

തിരുവനന്തപുരം: നിർദ്ദിഷ്ട അതിവേ​ഗ റെയിൽപാത പദ്ധതി യാഥാർത്ഥ്യമായാൽ ജോലിക്കായി നിത്യവും ദീർഘദൂര യാത്രചെയ്യുന്നവരുടെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകും. കൊച്ചുവേളിയിൽ നിന്ന് തുടങ്ങുന്ന പാതയുടെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടുന്നത് കഴക്കൂട്ടത്തെ ഐടി മേഖലയിലുളളവർക്കാണ്.

അതിവേഗ റെയിൽപാത വന്നാൽ കൊച്ചി തിരുവനന്തപുരം യാത്രാസമയം ഒന്നര മണിക്കൂറായാണ് കുറയുക. ദിവസേന മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പാഴാക്കേണ്ടി വരുന്ന ജോലിക്കാർക്ക് ഈ പദ്ധതിയുടെ പ്രഖ്യാപനം തരുന്ന ആശ്വാസം ചില്ലറയല്ല.

കൊച്ചുവേളി മുതൽ കാസര്‍ക്കോട്ടു വരെയാണ് നിർദ്ദിഷ്ടപാത. കൊച്ചുവേളിയിലെ റെയിൽവെ വികസനത്തിന്റെ ഗുണഫലവും കഴക്കൂട്ടത്തെ ഐടി ജീവനക്കാർക്ക് കിട്ടും. പല വമ്പൻ പ്രഖ്യാപനങ്ങൾക്കും സംഭവിച്ചതു പോലെ അതിവേഗ റെയിൽപാതയും കടലാസിൽ ഒതുങ്ങരുതെന്ന് മാത്രമാണ് യാത്രക്കാരുടെ പ്രാർത്ഥന.

click me!