അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു; നാട്ടുകാർ ശ്രമിച്ചിട്ടും കാർ നിർത്തിയില്ല

Published : Jun 29, 2025, 01:34 PM IST
Accident

Synopsis

അത്തോളിയിൽ അമിത വേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയി. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: അത്തോളിയില്‍ അമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഇന്നലെ വൈകീട്ടോടെ പാവങ്ങാട്- ഉള്ള്യേരി സംസ്ഥാന പാതയില്‍ അത്തോളി പഴയ മീന്‍ മാര്‍ക്കറ്റിന് സമീപം കുനിയില്‍ കടവ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അത്തോളി ചെത്തില്‍ മീത്തല്‍ സുന്ദരന്‍, അണ്ട്യാംകണ്ടി ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു