ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ കായികതാരങ്ങൾ, പൂഴ്ത്തി വച്ച ലക്ഷങ്ങൾ വിലയുള്ള മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ

Elsa TJ   | SIGWIRE
Published : Jul 25, 2026, 07:43 AM IST
sports council

Synopsis

വിവാദമായതിന് പിന്നാലെ വിവിധ ജില്ലകളിൽ വിതരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തുനിന്ന് നീക്കിയ സാധനങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

തിരുവനന്തപുരം: പൂഴ്ത്തിവെച്ച മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ കൂട്ടിയിട്ടത് വിവാദമായിരുന്നു. വിവാദമായതിന് പിന്നാലെ വിവിധ ജില്ലകളിൽ വിതരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തുനിന്ന് നീക്കിയ സാധനങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിതരണം ചെയ്യാതെ സാധനങ്ങൾ ഗോഡൗണിൽ കൂട്ടിയിട്ടത് ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. മുൻപ് ദേശീയ അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാൻ എത്തിയവർക്ക് ട്രാക് സ്യൂട്ട് പോലും ഇല്ലാതിരുന്നത് വാർത്തയായിരുന്നു. 

സംസ്ഥാനത്തെ കായിക താരങ്ങൾ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വില വരുന്ന മത്സര ഉപകരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലിക്കുന്നത്. ഇവർക്കുള്ള കിറ്റ് വിതരണം നിലച്ചിട്ട് വർഷങ്ങളായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാലിന്യം തരംതിരിക്കുന്നതിനിടെ കവറിൽ നിന്ന് ചാടിയത് ജീവനുള്ള പാമ്പ്; കടുത്ത നടപടി വേണമെന്ന് ഹരിതകർമ്മസേന
മിന്നൽ പരിശോധന, 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു