റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അധ്യാപകൻ മരിച്ചു

Published : May 11, 2022, 12:16 PM IST
റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക അധ്യാപകൻ മരിച്ചു

Synopsis

ചേർത്തല റെയിൽവേ സ്റ്റേഷൻ സമീപമുള്ള കള്ള് ഷാപ്പിന് മുന്നിൽ ഞായറാഴ്ച രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. 

ചേർത്തല: റോഡിൽ വീണ് പരിക്കേറ്റ്  ചികിത്സയിലായിരുന്ന കായിക അധ്യാപകൻ മരിച്ചു. കുറ്റിക്കാട്ട് വെളിയിൽ മണിയുടെ മകൻ ഉണ്ണികൃഷ്ണൻ (36 )നാണ് മരിച്ചത്. ചേർത്തല റെയിൽവേ സ്റ്റേഷൻ സമീപമുള്ള കള്ള് ഷാപ്പിന് മുന്നിൽ ഞായറാഴ്ച രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. 

അബോധാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണനെ ചേർത്തല പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. താലൂക്കാശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ക്കാരം വീട്ട് വളപ്പിൽ നടത്തി. ആലപ്പുഴ ടി.ഡി.സ്കൂളിലെ കായികാധ്യാപകനാണ്. അമ്മ : രേണുക , ഭാര്യ: സിന്ധു, മകൾ : ശ്രീനിധി. 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്