ചെന്നിത്തലയിൽ കൊയ്ത നെല്ല് എടുക്കുന്നില്ല, കർഷകർ ദുരിതത്തിൽ

Published : May 11, 2022, 11:27 AM IST
ചെന്നിത്തലയിൽ കൊയ്ത നെല്ല് എടുക്കുന്നില്ല, കർഷകർ ദുരിതത്തിൽ

Synopsis

പതിനാല് ബ്ലോക്കുകളിൽ ഏഴാം ബ്ലോക്കിലെ നെല്ല് പൂർണ്ണമായും ഒൻപതാം ബ്ലോക്കിൽ ഭാഗീകമായും നെല്ല് സപ്ലൈകൊ ശേഖരിച്ചു. ബാക്കി പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തീകരിക്കാറായിട്ടും നെല്ല് സംഭരിക്കുന്നില്ല. 

മാന്നാർ: ചെന്നത്തലയിൽ ഒരാഴ്ചയിൽ ഏറെയായി കൊയ്ത നെല്ല് പാടത്ത് കിടക്കുകയാണ്. പതിനാല് ബ്ലോക്കുകളിൽ ഏഴാം ബ്ലോക്കിലെ നെല്ല് പൂർണ്ണമായും ഒൻപതാം ബ്ലോക്കിൽ ഭാഗീകമായും നെല്ല് സപ്ലൈകൊ ശേഖരിച്ചു. ബാക്കി പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തീകരിക്കാറായിട്ടും നെല്ല് സംഭരിക്കുന്നില്ല. 

ജ്യോതി (12x 85 ) നെല്ലാണ് ചെന്നിത്തലയിൽ ഉള്ളത്. ചുവന്ന അരിയുള്ള ഇതിന് ഡിമാൻ്റ് ഏറെയാണ്. അനുവദിച്ച ഉണക്ക് ഉണ്ടായിട്ടും മില്ലുകാർ കിൻ്റലിന് നാലും അഞ്ചും കിലോ വീതം കിഴവ് ആവശ്യപ്പെടുകയാണ്. പാടത്ത് മൂടിയിട്ടിരിക്കുന്ന നെല്ല് ഏതു സമയത്തും വെള്ളം കയറി നശിക്കാം. 

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, പത്ത്, പതിനൊന്ന്, പതിനഞ്ച് ബ്ലോക്കുകളിലായിട്ടാണ് കൊയ്ത നെല്ല് എടുക്കാനാളില്ലാതെ കിടക്കുന്നത്.
മാനത്ത് മഴക്കാർ കൊളളുമ്പോൾ എല്ലാ കടങ്ങളും വാങ്ങി കൃഷി ഇറക്കി വിളവെടുത്ത കർഷകർ നെല്ല് നശിക്കുന്നത് കണ്ട് ആത്മഹത്യയ്ക്ക് ഒരുങ്ങുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ