
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്. പഴയ പണയാഭരണം ബാങ്കിൽ നിന്ന് എടുത്ത് നൽകുന്ന എജൻ്റ് ആണ് ജീ മോൻ. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിൻ്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വലിയമലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു സംഭവം. മോഷ്ടാക്കൽ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓൾട്ടോ കാർ ആണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam