സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ഹാന്‍സ് നല്‍കി, പരിശോധിച്ചപ്പോൾ നിറയെ പുകയില ഉൽപ്പന്നങ്ങൾ, പലചരക്ക് കടയുടമ പിടിയിൽ

Published : Jul 24, 2025, 03:33 PM IST
Aslam

Synopsis

ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നതിനായി പലചരക്ക് കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച ഉടമ പിടിയില്‍. നല്ലളം കുന്നുമ്മലില്‍ മദ്രസക്ക് സമീപം പ്രവര്‍ത്തിക്കുന്ന എംവി സ്റ്റോര്‍ പലചരക്ക് കട നടത്തുന്ന കൊളത്തറ തൊണ്ടിയില്‍പറമ്പ് സ്വദേശി മുല്ലവീട്ടില്‍ മുഹമ്മദ് അസ്ലമി(35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാന്‍സ് കൈമാറിയതും നിര്‍ണായകമായി. ഉടന്‍ തന്നെ പൊലീസ് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും വന്‍തോതില്‍ ഹാന്‍സ് ശേഖരം പിടികൂടിയത്. നല്ലളം എസ്‌ഐ സാംസണ്‍, പൊലീസുകാരായ സുഭഗ, പ്രജീഷ്, മനു എന്നിവരുള്‍പ്പെട്ട സംഘമാണ് അസ്ലമിനെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി