സഹോദരനൊപ്പം ബലിത൪പ്പണത്തിന് പോകുന്നതിനിടെ ബൈക്കിൽ ബസ്സിടിച്ചു; ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു

Published : Jul 24, 2025, 02:14 PM IST
accident death

Synopsis

ഗുരുതരമായി പരിക്കേറ്റ സഹോദരൻ പ്രസാദ് തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട്: പാലക്കാട് ചെ൪പ്പുളശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെ൪പ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ഇന്ന് രാവിലെ 5.50 ന് പാലക്കാട് ചെർപ്പുളശ്ശേരി സംസ്ഥാനപാത കുളക്കാടായിരുന്നു അപകടം. സഹോദരനൊപ്പം ബലിത൪പ്പണത്തിന് പോകുന്നതിനിടെ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരൻ പ്രസാദ് തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ ബസാണ് ബൈക്കിലിടിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം