കപ്പേളയുടെ ഭാഗമായുള്ള ഗ്രോട്ടോയും യൂദാ ശ്ലീഹായുടെ തിരുസ്വരൂപവും കത്തിച്ച നിലയിൽ; പരാതി നൽകി വികാരി

Published : Aug 30, 2023, 01:50 PM IST
കപ്പേളയുടെ ഭാഗമായുള്ള ഗ്രോട്ടോയും യൂദാ ശ്ലീഹായുടെ തിരുസ്വരൂപവും കത്തിച്ച നിലയിൽ; പരാതി നൽകി വികാരി

Synopsis

തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി.  മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂർ കാക്കയങ്ങാട് യൂദാ ശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള  തിരുസ്വരൂപം കത്തിച്ച നിലയിൽ. എടത്തൊട്ടി സെന്‍റ് വിൻസന്‍റ്  പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി.  മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ സമീപത്ത് നിന്ന് കണ്ടെത്തിയതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു