അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ, സംഭവം കോഴിക്കോട്

Published : Feb 27, 2025, 03:27 PM IST
അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ, സംഭവം കോഴിക്കോട്

Synopsis

ഷെറീനയുടെ മകൾ പ്രസവത്തിനായി വീട്ടിലെത്തിയിരുന്നു. മകളുടെ സ്വർണ്ണം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഈ സ്വർണ്ണമാണ് മോഷണം പോയത്.

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് മോശണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍  കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 30 പവൻ സ്വർണമാണ് കള്ളൻ തിരികെ കൊണ്ട് വെച്ചത്. ആയിരുന്നു.

ശനിയാഴ്‌ച രാത്രി എട്ട് മണിക്കും 10 മണിക്കും ആയിരുന്നു കുളങ്ങരമുക്കിലെ മോഷണം. ഷെറീനയും വീട്ടുകാരും ബന്ധു വീട്ടിൽ പോയ നേരത്ത് ആയിരുന്നു മോഷണം നടന്നത്. ഷെറീനയുടെ മകൾ പ്രസവത്തിനായി വീട്ടിലെത്തിയിരുന്നു. മകളുടെ സ്വർണ്ണം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നു. ഈ സ്വർണ്ണമാണ് മോഷണം പോയത്. വീടിന്‍റെ ഓട് പൊളിച്ചിറങ്ങിയാണ് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ കവർന്നത്.

സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസിൽ പരാതി നൽകുകയും സംഭവം വാർത്തയാകുകയും ചെയ്തിരുന്നു. മുറിയിലെ അലമാരയുടെ ചുവട്ടില്‍ പെട്ടികളിലായി സൂക്ഷിച്ച 30 പവനോളം സ്വര്‍ണാഭരണമാണ് നഷ്ടമായത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു  ഇതിന് പിന്നാലെയാണ് മോഷണം നടന്ന് നാല് ദിവസം കഴിഞ്ഞ് വീടിന് പുറത്തുനിന്നും നഷ്ടപ്പെട്ട 30 പവനും കണ്ടെത്തിയത്. ആരാണ് മോഷ്ടിച്ചതെന്നും പിന്നീട് തിരികെ കൊണ്ടുവന്നതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. എന്തായാലും നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടിയ ആശ്വാസത്തിവാണ് ഷെറീനയും കുടുംബവും.

Read More : ചിറ്റൂരിൽ രണ്ട് ഷാപ്പുകളിലെ കള്ളിൽ മായം, കണ്ടെത്തിയത് കഫ് സിറപ്പിന്‍റെ സാന്നിധ്യം; ലൈസൻസിക്കെതിരെ കേസ്

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം