
കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ തെരുവുനായ ആക്രമണം. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിക്ക് പരുക്കേറ്റു. രണ്ട് തെരുവുനായകൾ ചേർന്ന് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്തുവച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിയെയും നായ ആക്രമിച്ചു. ഇതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായം തേടി. എന്നാൽ വീണ്ടുമെത്തിയ നായയെ ഒരാൾ കുരുക്കിട്ട് പിടികൂടി. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read More : തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; ഒമ്പത് വയസ്സുകാരന് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്