കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ഒമ്പത് വയസ്സുള്ള ആരവ്, ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ 19 വയസ്സുള്ള വിഷ്ണു എന്നിവർക്കാണ് തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്

തൃശൂർ : തൃശൂരിൽ തെരുവ് നായ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം നടന്നത്. കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ഒമ്പത് വയസ്സുള്ള ആരവ്, ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ 19 വയസ്സുള്ള വിഷ്ണു എന്നിവർക്കാണ് തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.