
മലപ്പുറം : കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ വ്യാപകമായി നാട്ടുകാരെ ആക്രമിച്ചത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും വരെ തെരുവുനായ കടിച്ചുപറിച്ചു. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നുവയസ്സുകാരിക്ക് കടിയേറ്റത്. ഇതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടിഡിആർഎഫ് വളണ്ടിയർമാരുടെ സഹായം തേടി. ഇതിനിടെ വീണ്ടുമെത്തിയ നായയെ വീട്ടുകാരൻ കുരുക്കിട്ട് പിടികൂടുകയായിരുന്നു. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി. മറ്റ് നായകൾക്കായി ടി ഡി ആർ എഫ് വളണ്ടിയർമാർ രാത്രിയിലും തിരച്ചിൽ തുടരുന്നുണ്ട്.
Read More : ഒരു വർഷത്തിനിടെ കടിയേറ്റ് കൊല്ലപ്പെട്ടത് 9 സ്ത്രീകൾ; തെരുവ് നായ്ക്കളെ വെടിവെച്ച് കൊന്ന് ബിഹാർ സർക്കാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam