അതിമനോഹര നിമിഷങ്ങളുടെ 'ചങ്ങാതിക്കുട്ടം', വിഭിന്നശേഷി കുട്ടികൾ ആഘോഷിച്ച 2 നാൾ ക്യാംപ്

Published : Jan 06, 2023, 10:29 PM ISTUpdated : Jan 06, 2023, 11:13 PM IST
അതിമനോഹര നിമിഷങ്ങളുടെ 'ചങ്ങാതിക്കുട്ടം', വിഭിന്നശേഷി കുട്ടികൾ ആഘോഷിച്ച 2 നാൾ ക്യാംപ്

Synopsis

വിഭിന്നശേഷിക്കാരായ 20 കുട്ടികളടക്കം മൊത്തം 30 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 50 പേർ പങ്കെടുത്ത ക്യാംപ് അതിമനോഹരമായ കുറേ നിമിഷങ്ങളാണ് ഏവർക്കും സമ്മാനിച്ചത്. ക്യാംപിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജുവാണ് നിർവഹിച്ചത്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്ത ആഭിമുഖ്യത്തിൽ വിഭിന്നശേഷി കുട്ടികൾക്കായി ഒരിക്കിയ 'ചങ്ങാതിക്കൂട്ടം' സഹവാസക്യാംപ് ഗവ. എൽ സ്കൂൾ പേട്ടയിൽ സംഘടിപ്പിച്ചു. വിഭിന്നശേഷിക്കാരായ 20 കുട്ടികളടക്കം മൊത്തം 30 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 50 പേർ പങ്കെടുത്ത ക്യാംപ് അതിമനോഹരമായ കുറേ നിമിഷങ്ങളാണ് ഏവർക്കും സമ്മാനിച്ചത്. ക്യാംപിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജുവാണ് നിർവഹിച്ചത്. പേട്ട വാർഡ് കൗൺസിലർ സുജാദേവി സി എസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്‍റലി ചലഞ്ചട് ഡയറക്ടർ ജെൻസി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ അവാർഡ് ജേതാവും ബഹുമുഖ പ്രതിഭയുമായ  ഡോ. പ്രശാന്ത്ചന്ദ്രൻ മുഖ്യാത്ഥിതിയായിരുന്നു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ്, നോർത്ത് എ ഇ ഒ ഷൈല ബീഗം എൻ,  ബി പി സി അനൂപ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിൽ യു ആർ സി ട്രെയിനർ ഇസ്മയിൽ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിജി മോൾ നന്ദിയും രേഖപെടുത്തി.

യു ആർ സി പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് സാധാരണ കുട്ടികളോടൊപ്പം കലാകായിക മത്സരങ്ങളിൽ മികവ് പുലർത്തിയ വിഭിന്നശേഷി വിദ്യാർഥികൾക്ക് യോഗത്തിൽ മന്ത്രി മൊമന്‍റോ നൽകി ആദരിച്ചു. വിഭിന്ന ശേഷി കുഞ്ഞുങ്ങൾക്കായുള്ള  നോർത്ത് യു ആർ സി ഓട്ടിസം സെന്‍റർ അത്യാധുനിക സൗകര്യത്തോടെ സംസ്ഥാന മാതൃകയിൽ നവീകരിക്കുന്നതിന് മന്ത്രിയുടെ എം എൽ എ വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉടൻ അനുവധിക്കുകയും അധികമായ തുക ഉടൻ അനുവധിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പും നൽകി.

മനോഹര നിമിഷങ്ങൾ സമ്മാനിച്ച ക്യാംപ്

ഡിസംബർ 29 ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ച ക്യാമ്പിൽ ഭിന്നശേഷിക്കാരായ 20 കുട്ടികളും ജനറൽ വിഭാഗം 10 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 50 പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും ബൊക്കേ, ബാഡ്ജ്, തൊപ്പി, കിറ്റ് എന്നിവ നൽകിയാണ് സ്വീകരിച്ചത്. രണ്ടുദിവസം നീണ്ടു നിന്ന സഹവാസക്യാമ്പ് അധ്യാപകരും കുട്ടികളും ചേർന്നുള്ള ഫ്ലാഷ് മോബ് കൂടിയാണ് ആരംഭിച്ചത്. വിവിധ ജീവികളുടെ ശബ്ദം അനുകരിക്കുന്നതിനും താളബോധം ഉണ്ടാകുന്നതിനുമായി സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്‍റെ നേതൃത്വത്തിൽ അഭിനയ ഗാനം നടത്തി. കാട്, നാട് എന്നിവയെ കുറിച്ചുള്ള ദൃശ്യാ വിഷ്കരണത്തിലൂടെ കാടിനെയും നാടിനെയും കുറിച്ചുള്ള ധാരണ കുട്ടികൾക്ക് ലഭിച്ചു. കാട്ടിലെയും നാട്ടിലെയും മൃഗങ്ങൾ കുട്ടികൾ ഇതിലൂടെ പരിചിതമാക്കാൻ സാധിച്ചു. വിവിധ തരത്തിലുള്ള "തിയേറ്റർ ആക്ടിവിറ്റികൾ " കുട്ടികൾക്ക് നൽകി. ഇത്തരം പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് അഭിനയ ശേഷി വളർത്താനും വിവിധ ഭാവനകൾ തിരിച്ചറിയുവാനും സാധിച്ചു.

അത്രമേൽ പ്രിയപ്പെട്ട ജന്മദിനം; വീൽചെയറിൽ ശ്രേയമോൾക്ക് വലിയ സന്തോഷം സമ്മാനിച്ച് കൂട്ടുകാരും സമഗ്രശിക്ഷ അഭിയാനും

കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുന്നതിനും കൃത്രിമ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമായി "ഹാപ്പി ഡ്രിങ്ക്സ്" എന്ന പേരിൽ 41 തരം പാനീയങ്ങളുടെ റെസിപ്പികൾ തയ്യാറാക്കുകയും അവ കുട്ടികൾക്കു  നൽകുകയും ചെയ്തു. മികച്ച നിലവാരത്തിലുള്ളതായിരുന്നു  "ഹാപ്പി ഡ്രിങ്ക്സിന്റെ " പ്രവർത്തനങ്ങൾ. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിനും സംഘപ്രവർത്തനങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കുന്നതിനുമായി "കരവിരുത് " എന്ന പേരിൽ ഒരു കോർണർ ഒരുക്കിയിരുന്നു. കുട്ടികൾ ഗ്രീറ്റിംഗ് കാർഡ്സുകൾ തയ്യാറാക്കി പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നൽകി. കുട്ടികളെ ഇല,പൂവ്, പച്ചക്കറി എന്നിങ്ങനെ മൂന്നു ഗ്രൂപ്പ് ആയി തിരിച്ച് വിവിധതരം ഇലകൾ നിരീക്ഷിച്ചും ശേഖരിച്ചും ആൽബം തയ്യാറാക്കുകയും ചെയ്തു. "ഇല ശേഖരണ ആൽബത്തിന്‍റെ "പ്രകാശന കർമം ICCONS സൈക്കോളജി വിഭാഗം മേധാവി എസ് ശ്രീകുമാർ നിർവഹിച്ചു. കുട്ടികൾ വിവിധ പഴങ്ങൾ, പച്ചക്കറികൾ, പൂവുകൾ എന്നിവരുടെ പേരുകൾ മനസ്സിലാക്കുകയും പരിസര നിരീക്ഷണ - ശേഖരണ പാഠവും ആർജിക്കുകയും ചെയ്തു.

വിവിധയിനം പച്ചക്കറി തൈകൾ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ മനോഹരമായ ഒരു " പച്ചക്കറിത്തോട്ടം " നിർമ്മിക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് സ്വയം പര്യാപ്തതയും കൃഷിയോടുള്ള താല്പര്യവും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഗാനമേള ഉൾപ്പെടെയുള്ള ഒരു "കലാസന്ധ്യ ' കുട്ടികൾക്കായി ഒരുക്കി. പാട്ട്, ഡാൻസ് എന്നിവ കുട്ടികൾക്ക് അവതരിപ്പിക്കാനുമുള്ള അവസരവും നൽകി. തുടർന്ന് അത്താഴത്തിന് ശേഷം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വളരെ ഉത്സാഹത്തോടും  പാട്ടിന്റെ താളത്തിനനുസരിച്ചു നൃത്തച്ചുവടു വച്ചും ക്യാമ്പ് ഫയർ നടത്തി.

ജീവനെടുത്ത പലിശക്കുരുക്ക്, രാമക്ഷേത്രത്തിൽ അമിത് ഷാ ആര്? കലോത്സവം ഫോട്ടോഫിനിഷിലേക്ക്, വീണ്ടും സാനിയ: 10 വാർത്ത

രണ്ടാം ദിവസം രാവിലെ സ്പെഷ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ എയ്റോബിക്സ് പരിശീലനം നടത്തി. പാട്ടിന്‍റെ താളത്തിനനുസരിച്ച് രക്ഷിതാക്കൾ അദ്ധ്യാപകരും ഇതിൽ പങ്കാളികളായി. ക്യാമ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ ക്യാമ്പ് സന്ദർശിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു. തുടർന്ന് പ്രഭാതഭക്ഷണത്തിനായി പിരിഞ്ഞു. ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് സ്വാഗത ഗാനം ആലപിച്ചു. ചലിക്കുന്ന പ്രതിമകൾ, താളത്തിനൊപ്പം എന്നിങ്ങനെ വിവിധതരം ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തുകുട്ടികളും അവർക്ക് പ്രചോദനമായി അധ്യാപകരും രക്ഷിതാക്കളും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. ജില്ലാ പ്രോജക്ട്  കോഡിനേറ്റർ എസ് ജവാദ് ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുടെ ക്യാമ്പ് പ്രവർത്തനങ്ങൾ വീക്ഷിക്കുകയും കുട്ടികളുമായിട്ട് അദ്ദേഹം സംവദിക്കുകയും ചെയ്തു. തുടർന്ന് ഗ്രൂപ്പ് ആക്ടിവിറ്റിയായ സ്കിറ്റ്  അവതരിപ്പിക്കുന്നതിനായിട്ട് വിവിധ വിഷയങ്ങൾ ഗ്രൂപ്പുകൾക്ക് നൽകുകയും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്‍റെ പരിശീലനത്തിലുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കുട്ടികൾ തയ്യാറാക്കി പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച  ഗ്രീറ്റിംഗ് കാർഡുകൾ എടുക്കുന്നതിനായിട്ട് പോസ്റ്റുമാൻ എത്തുകയും അദ്ദേഹം അവ ശേഖരിക്കുകയും അതിന്‍റെ പ്രവർത്തനഘട്ടം   വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. തുടർന്ന് ഗ്രൂപ്പ് ആക്ടിവിറ്റിയായ മുന്നേറാം, വിവിധ ഭാവങ്ങൾ എന്നിങ്ങനെ പാട്ടിന്‍റെ താളത്തിനനുസരിച്ച് ചുവടുവയ് ക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. നോർത്ത് എ ഇ. ഒ. ശ്രീമതി. എൻ.ഷൈല ബീഗം ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുടെ  ഡാൻസിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തു. മൂന്നു ഗ്രൂപ്പുകളുടെ സ്കിറ്റുകളുടെ അവതരണം നടത്തുകയും ഓരോ ഗ്രൂപ്പിന്‍റെയും അവതരണം ഒന്നിനൊന്നു മികച്ച നിലവാരം പുലർത്തുന്നവ ആയിരുന്നു.  കൂടാതെ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.

രണ്ടുദിവസം നീണ്ടുനിന്ന സഹവസ ക്യാമ്പിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയത് സഹജീവന്‍ സ്പെഷ്യൽ സ്കൂൾ സ്ഥാപകനും എൻ എസ് എസ് സംസ്ഥാന പരിശീലകനുമായ ബ്രഹ്മനായകം മഹാദേവൻ ആയിരുന്നു. കുട്ടികൾക്കായി പച്ചക്കറി തൈ വിതരണം  ചെയ്തു കൊണ്ട് അദ്ദേഹം സമാപന സമ്മേളനത്തിന്‍റെ  ഉദ്ഘാടനം നിർവഹിച്ചു.  ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ യോഗത്തിൽ ക്യാമ്പ് അവലോകനം നടത്തി. നോർത്ത് ബി പി സി അനൂപ് ആർ ട്രെയിനർമാരായ ഇ ഇസ്മയിൽ , വിനയകുമാർ തുടങ്ങിയവർ യോഗത്തിൽ  സന്നിഹിതരായിരുന്നു. സ്പെഷ്യൽ എഡ്യൂക്കേഷൻ എം ഷാർജ കൃതജ്ഞത രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാ മക്കൾക്കും അവരുടെ ചിത്രം ആലേഘനം ചെയ്ത സർട്ടിഫിക്കറ്റും വിതരണം ചെയ്യ്തു.

വീഡിയോ കാണാം

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു