വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

Published : Jan 17, 2024, 12:07 PM IST
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

Synopsis

 ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്.

കാസർകോട്: പടന്നയിൽ  മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാൻ-ഫെബീന ദമ്പതികളുടെ മകൻ ബഷീർ  (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ് (9 വയസ്), ഷൈജു മിനി ദമ്പതികളുടെ മകൻ നിഹാൻ (6 വയസ്) എന്നീ കുട്ടികൾക്കും എ. വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കിൽ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 

 


 

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ