തെരുവുനായയെ കണ്ട് വിരണ്ടോടി, ഒട്ടത്തിനിടെ വീണവര്‍ക്ക് പരിക്ക്; കൂട്ടത്തില്‍ വീട്ടമ്മയ്ക്ക് കടിയേറ്റു

Published : Apr 10, 2025, 09:44 PM ISTUpdated : Apr 10, 2025, 09:49 PM IST
തെരുവുനായയെ കണ്ട് വിരണ്ടോടി, ഒട്ടത്തിനിടെ വീണവര്‍ക്ക് പരിക്ക്; കൂട്ടത്തില്‍ വീട്ടമ്മയ്ക്ക് കടിയേറ്റു

Synopsis

വീട്ടിലേയ്ക്ക് പോകുന്നത്തിനിടെ ഓടിയെത്തിയ തെരുവുനായ വീട്ടമ്മയുടെ കാലിൽ കടിക്കുകയായിരുന്നു.

എടത്വാ: തലവടിയിൽ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു. തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. 

ചക്കുളം അത്തിപ്പറമ്പിൽ തങ്കമണിക്കാണ് തെരുവുനായുടെ കടിയേറ്റത്. നായയെ കണ്ട് വിരണ്ടോടിയ ചിറയിൽ അവാമിക, തുരുത്താശ്ശേരിൽ തങ്കച്ചൻ, ആദികണ്ടത്തിൽ സുശീലൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ തങ്കമണി വീട്ടിലേയ്ക്ക് പോകുന്നത്തിനിടെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ മരുന്നുകൾ നൽകി. ഇന്നലെ രാവിലെ തെരുവുനായ ഓടിയെത്തിയപ്പോൾ വിരണ്ടോടിയ പ്രദേശവാസികള്‍ക്കാണ് വീണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
 

Read More: പ്രണയം വിവാഹത്തിലെത്തിയില്ല, മാവിന്‍ തോപ്പില്‍ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു