പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. കല്ലും, കുപ്പിച്ചില്ലുകളും ബ്ലെയ്ഡും കയ്യിൽവെച്ചാണ് യുവാവ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്.

കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ താഴെയിറക്കി. മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. കല്ലും, കുപ്പിച്ചില്ലുകളും ബ്ലെയ്ഡും കയ്യിൽവെച്ചാണ് യുവാവ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. അനുനയ നീക്കത്തിൽ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറിയാണ് പിടികൂടി താഴെയിറക്കിയത്. ഫയർഫോഴ്സിനൊപ്പം പൊലീസും ദൌത്യത്തിന്റെ ഭാഗമായി.

Add Asianetnews as a Preferred SourcegooglePreferred