Stray Dogs Attack : തെരുവുനായയുടെ ആക്രമണം; വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

Published : Jan 05, 2022, 05:51 PM ISTUpdated : Jan 05, 2022, 06:55 PM IST
Stray Dogs Attack : തെരുവുനായയുടെ ആക്രമണം; വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

Synopsis

കയ്യിൽ കടിച്ചു വലിച്ച നിലയിൽ നിലത്തു വീണ കുട്ടിയെ ഇതുവഴി വന്ന ആംബുലൻസ് ഡ്രൈവറാണ് രക്ഷപ്പെടുത്തിയത്.

തൃശ്ശൂര്‍: വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായയുടെ ആക്രമണം (Stray Dogs Attack). വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത (14) ,സുലൈമാൻ(65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്. സ്കൂൾ വിട്ട് ബസിൽ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന മിനിതക്കും കൂട്ടുകാർക്കും നേരെ ആക്രമണകാരിയായ നായ പാഞ്ഞടുക്കുകയായിരുന്നു. കയ്യിൽ കടിച്ചു വലിച്ച നിലയിൽ നിലത്തു വീണ കുട്ടിയെ ഇതുവഴി വന്ന ആംബുലൻസ് ഡ്രൈവറും പൊതു പ്രവർത്തകനുമായ സജിത്ത് അഹമ്മദ് (35) ആണ് രക്ഷപ്പെടുത്തിയത്. കല്ലെടുത്ത് നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും നിലത്തു വീണ് കൈക്ക് പരുക്കേറ്റു. ഇതുവഴി വന്ന വയോധികനും നായയുടെ കടിയേറ്റു.

Also Read:  തെരുവ് നായ്ക്കൾ കൂട്ടമായി കടിച്ചു കുടഞ്ഞു, ഭോപ്പാലിൽ നാല് വയസ്സുകാരി ആശുപത്രിയിൽ

Also Read: തെരുവുനായയുടെ ലിം​ഗം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി; കണ്ണില്ലാത്ത ക്രൂരതയെന്ന് സോഷ്യൽ മീഡിയ

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ