വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പിന്നാലെയെത്തിയ തെരുവ് നായ്ക്കൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.

ഭോപ്പാൽ: തെരുവ് നായ്ക്കളിൽ (Stray Dog) നിന്ന് കുട്ടികൾക്കും മുതിർന്നവർക്കുമൊന്നും രക്ഷയില്ലാതിരിക്കുകയാണ്. കൂട്ടമായെത്തിയാൽ പ്രതിരോധിക്കാൻ പോലും പലപ്പോഴും കഴിയാറില്ലെന്നതാണ് യാഥാർത്ഥ്യം. മധ്യപ്രദേശിലെ ഭോപ്പാലിൽ (Bhopal) നാല് വയസ്സുകാരിയെ നായക്കൾ കൂട്ടമായി ചേർന്ന് കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. 

Add Asianetnews as a Preferred SourcegooglePreferred

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പിന്നാലെയെത്തിയ തെരുവ് നായ്ക്കൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഞ്ച് പട്ടികൾ ചേർന്ന് കുട്ടിയെ കടിച്ച് കുടഞ്ഞു. നിലത്ത് വീണ കുട്ടിയെ നായ്ക്കൾ തയമുടിയിൽ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ ഓടി വന്നതോടെ അവ ഓടിപ്പോകുകയായിരുന്നു.ഭോപ്പാലിൽ മാത്രം ഒരു ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Scroll to load tweet…