വാശിക്ക് 5 ലക്ഷം വരെ വിളിച്ചു, 2 ദിവസം കഴി‌ഞ്ഞപ്പോൾ 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്ന്! അടയ്ക്കാതെ വഴിയില്ല, കടുപ്പിച്ച് കോടതി

Published : Apr 20, 2026, 10:26 AM IST
vehicles fancy numbers

Synopsis

ഫാൻസി വാഹന നമ്പർ ലേലത്തിൽ ഉയർന്ന തുക വിളിച്ച് പിന്മാറുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. ലേലത്തിൽ ഉറപ്പിച്ച തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ലേലത്തിൽ പിന്മാറുന്നത് നിയമപരമായ ബാധ്യതയായി കണക്കാക്കി നടപടികൾ ശക്തമാക്കിയത്.

കൊച്ചി: ഫാൻസി വാഹന നമ്പർ ലേലങ്ങളിൽ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം. ലേലത്തിൽ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പണമടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നോട്ടീസ് നേരിട്ട് വീട്ടിലെത്തും. ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്ത ശേഷം തുക അടയ്ക്കാതെ ഒഴിഞ്ഞ് മാറുന്നവരെ നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടലോടെ നടപടികൾ ശക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഒരു ആർടി ഓഫിസിൽ നടന്ന ലേലത്തിലാണ് സംഭവം. ഒരു ഫാൻസി നമ്പറിനായി ആറ് പേർ പങ്കെടുത്ത വാശിയേറിയ ലേലത്തിൽ ഒരാൾ അഞ്ച് ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ നമ്പർ വേണ്ടെന്നും പകരം 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്നുമാണ് ഇയാൾ അധികൃതരെ അറിയിച്ചത്.

ഇതിന് പിന്നാലെ ഹൈക്കോടതിയുടെ നിലപാട് നിർണായകമായി. ലേലത്തിൽ പങ്കെടുത്ത് തുക വിളിച്ചാൽ അത് നിയമപരമായ ബാധ്യതയാണെന്നും, ഉറപ്പിച്ച തുക അടയ്ക്കേണ്ടത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി. സിനിമാ താരങ്ങൾ ഉൾപ്പെട്ട ഇഷ്ട നമ്പറുകൾക്കായി ലേലം നടക്കുമ്പോൾ, ചിലർ വാർത്തകളിൽ ഇടം നേടാനായി വലിയ തുക വിളിച്ച് പിന്നീട് പിന്മാറുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിലൂടെ സർക്കാരിന് വരുമാന നഷ്ടം സംഭവിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.

പുതിയ നമ്പർ അനുവദിക്കാമെന്നുണ്ടെങ്കിലും, ലേലത്തിൽ ഉറപ്പിച്ച അഞ്ച് ലക്ഷം രൂപ അടയ്ക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ലേലത്തിൽ കൂടുതൽ തുക വിളിച്ച വ്യക്തി പിന്നീട് ആ നമ്പർ വേണ്ടെന്നുവെച്ചാലും വിളിച്ച തുക അടയ്ക്കേണ്ടത് നിയമ ബാധ്യതയാണ്. വീഴ്ച വരുത്തിയാൽ അത് റവന്യൂ കുടിശ്ശികയായി കണക്കാക്കി ഈടാക്കും. തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതോടെ ‘ഷോ’ക്കായി ലേലത്തിൽ ഇറങ്ങുന്നവർക്ക് കർശന മുന്നറിയിപ്പായി ഈ നടപടി മാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേര്യമംഗലത്ത് ട്രാവലറും ജീപ്പും കൂട്ടിയിടിച്ചു; ഏഴ് വിനോദസഞ്ചാരികൾക്ക് പരിക്ക്
നാടിനാകെ വേദനയായി ആൽജോ, സംസ്കാരം ഇന്ന്; സഹോദരൻ അനോജിന് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വെന്‍റിലേറ്ററിൽ തുടരുന്നു