അതിശക്തമായ കാറ്റും മഴയും; വാഴത്തോട്ടങ്ങളിൽ വ്യാപക നാശം, വായ്പയെടുത്ത് കൃഷി ചെയ്ത കർഷകന്റെ 500 വാഴകൾ നശിച്ചു

Published : Jul 17, 2024, 09:39 PM IST
അതിശക്തമായ കാറ്റും മഴയും; വാഴത്തോട്ടങ്ങളിൽ വ്യാപക നാശം, വായ്പയെടുത്ത് കൃഷി ചെയ്ത കർഷകന്റെ 500 വാഴകൾ നശിച്ചു

Synopsis

പന്താങ്കൽ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്. 

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം. രാജാക്കാട്ടിൽ വായ്പയെടുത്ത് വാഴകൃഷി നടത്തിയ കർഷകന്റെ വാഴത്തോട്ടം പൂർണമായും നശിച്ചു. പന്താങ്കൽ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്. 

കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് ഇടുക്കി മലയോരത്ത് രേഖപ്പെടുത്തിയത്. കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായതിനൊപ്പം.  ശക്തമായ കാറ്റിൽ 500 ഓളം ഏത്തവാഴകൾ  ഒടിഞ്ഞു നശിക്കുകയായിരുന്നു. കൃഷി വകുപ്പ് അധികൃതർ നേരിട്ട് എത്തി പരിശോധന നടത്തി. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ആനുകൂല്യം വേഗത്തിൽ ലഭിക്കുവാൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

എന്നാൽ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ആകെ നഷ്ടമായ വാഴകൾക്ക് പരമാവധി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ മാത്രമാണ്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ വാഴത്തോട്ടങ്ങളിൽ വ്യാപകമായി കൃഷിവിളകൾ കാറ്റിൽ നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് വളർത്തി കൊണ്ടുവരുന്ന വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണ് നശിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്