ദാരുണം, ബസ് ഇറങ്ങി കോളേജിലേക്ക് നടക്കവേ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published : Oct 07, 2025, 02:54 PM IST
student death

Synopsis

എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി കോളേജിൽ കുഴഞ്ഞുവീണ് മരിച്ചു. കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂർ : ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ കാരമ്മല്‍ ചാക്കോയുടെ മകള്‍ അല്‍ഫോന്‍സ ജേക്കബ് (19) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെമ്പേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിടെക് സൈബർ സെക്യൂരിറ്റിവിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയാണ്. പിതാവ്: ജേക്കബ് (ചാക്കോച്ചൻ). മാതാവ്: ജെസ്സി ജേക്കബ് വെള്ളംകുന്നേൽ. സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്. സംസ്കാരം നെല്ലിക്കാംപൊയിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടന്നു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു
യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു