കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published : Oct 29, 2025, 12:23 AM IST
girl death

Synopsis

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നീന ഇല്യാസ് (23) ആണ് ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ