ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

Published : Feb 17, 2025, 02:11 PM ISTUpdated : Feb 17, 2025, 02:25 PM IST
ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

Synopsis

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

16കാരി ഗർഭിണിയാണെന്നറിഞ്ഞത് സ്കൂളിലെ അധ്യാപകർ; സിസേറിയൻ ശസ്ത്രക്രിയക്കിടെ മരണം, അന്വേഷണം വേണമെന്ന് പിതാവ്

ആകാംക്ഷ കൊടുമുടി കയറുന്നു; ഐഫോണ്‍ എസ്ഇ 4 എന്ന് മുതല്‍ ബുക്ക് ചെയ്യാം, എപ്പോള്‍ വാങ്ങാം? വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്