ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Published : May 24, 2022, 11:17 AM IST
ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Synopsis

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. 

പാലക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.  ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ  മകളാണ് ഹനാന്‍.

ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്. കോളേജില്‍ പോകുന്നതിനായി അടുത്തിടെ സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാന്‍.  കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഹനാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് : അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല
കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന യാത്രക്കാരനെ തെരുവുനായ കടിച്ചു