
അടൂർ: പത്തനംതിട്ട തേപ്പുപാറയിൽ ബൈക്ക് ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എഴംകുളം സ്വദേശി അംജിത് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന നൂറനാട് സ്വദേശി നിതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിൽ ജലനിധി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന ജെസിബിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. കൊടുമൺ എസ്എൻഐടിയിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.
Read More : പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു, കൊടും ക്രൂരത; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ആലപ്പുഴയിലും വാഹനപാകടത്തില്‍ ഒരു യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകൾ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശ പാതയിൽ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാർ കയറ്റിയ ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.