നിയന്ത്രണം വിട്ട സൈക്കിൾ വീടിന്‍റെ മതിലിൽ ഇടിച്ച് തെറിച്ചുവീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

Published : Nov 10, 2022, 04:37 AM IST
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്‍റെ മതിലിൽ ഇടിച്ച് തെറിച്ചുവീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

Synopsis

സ്‌കൂൾ കഴിഞ്ഞ് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്.

മലപ്പുറം: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്‌സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. 

കൽപകഞ്ചേരി ജി വി എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ അഭിഷേക് സ്‌കൂൾ കഴിഞ്ഞ് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: വിജയലക്ഷ്മി.  സഹോദരി : അക്ഷയ. 

രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് എന്ന അറുപത്തിയഞ്ചുകാരിയാണ്സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീണ് മരിച്ചത്. വീടിനു പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടമ്മ.മഴയിൽ കുതിർന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്നു വീണത്. 

കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു.താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്.  കാറിൽ ഉണ്ടായിരുന്ന  മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

​'സിനിമാ സ്റ്റൈലിൽ കാറിൽ നിന്നിറങ്ങി ഗീർവാണം മുഴക്കി ‌കേന്ദ്ര സഹ തള്ള് മന്ത്രി സുരേഷ് ഗോപി'; ആശമാരുടെ ഓണറേറിയം കൂട്ടാത്തതിൽ എസ്എഫ്ഐ നേതാവ്
പൊലീസിനെ കണ്ട് ഭയന്ന് മുഴുവൻ വിഴുങ്ങി, ആശുപത്രിയിലെത്തിച്ച് വയറുകഴുകി; കിട്ടിയത് 11 ഗ്രാമിലേറെ എംഡിഎംഎ