തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും പുതിയ റിയാദ് സർവീസ്. ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. ഒക്ടോബർ 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് തുടങ്ങി.

തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും പുതിയ റിയാദ് സർവീസ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള സർവീസ് ലഭിക്കുന്നതോടെ യാത്രാസമയം കുറയ്ക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും കഴിയും.

ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.