ഇടുക്കിയില്‍ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Published : Jul 21, 2022, 12:09 PM ISTUpdated : Jul 21, 2022, 12:16 PM IST
ഇടുക്കിയില്‍ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Synopsis

ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. 

ഇടുക്കി: ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. 

ഷേക്കേറ്റതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും  ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബൈസൺവാലി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.

Read More : അരയിലെ ഏലസും ചെരിപ്പും തെളിവായി; തിരുനെല്ലി വനത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു 

അരയിലെ ഏലസും ചെരിപ്പും തെളിവായി; തിരുനെല്ലി വനത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

മാനന്തവാടി: തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   കാട്ടിക്കുളം 54 മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് വനത്തനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.  തിരുനെല്ലി എസ്.ഐ. സി.ആർ. അനിൽകുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

20 ദിവസം മുമ്പാണ് ഹക്കീമിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. സൗദയാണ് ഹക്കീമിന്റെ ഭാര്യ. മക്കൾ : ശുഹൈബ്, ഷഹബാസ്, റിസാന. മരുമകൻ : മഹ്റൂഫ്.

കുട്ടിക്കാനത്ത് ടൂറിനെത്തിയ യുവാവ് റിസോര്‍ട്ടിന് സമീപം കുളത്തില്‍ വീണു മരിച്ചു

കുട്ടിക്കാനം : കുട്ടിക്കാനത്ത് ടൂറിനെത്തിയ  യുവാവ് താമസിച്ച റിസോർട്ടിനു സമീപമുള്ള കുളത്തിൽ വീണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞാംങ്കാന ത്തുള്ള റിസോർട്ടിന് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ൽ വീട്ടിൽ ആൽവിന്‍റെ മകൻ നിഥിൻ(30) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് ടൂറിന് എത്തിയത്. ഡ്രൈവർ ഉൾപ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവർ. ഇന്നു രാവിലെ തിരികെ പോകാൻ തയ്യാറാകുമ്പോഴാണ് നിഥിൻ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വേഗത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണമടയുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്