Asianet News MalayalamAsianet News Malayalam

അരയിലെ ഏലസും ചെരിപ്പും തെളിവായി; തിരുനെല്ലി വനത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.  ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

The person found hanging in the forest near Tirunelli Police Station has been identified
Author
Wayanad, First Published Jul 21, 2022, 10:32 AM IST

മാനന്തവാടി: തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   കാട്ടിക്കുളം 54 മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് വനത്തനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.  തിരുനെല്ലി എസ്.ഐ. സി.ആർ. അനിൽകുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

20 ദിവസം മുമ്പാണ് ഹക്കീമിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. സൗദയാണ് ഹക്കീമിന്റെ ഭാര്യ. മക്കൾ : ശുഹൈബ്, ഷഹബാസ്, റിസാന. മരുമകൻ : മഹ്റൂഫ്.

Read More : തെങ്ങ് വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 17.32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ട്രിബ്യൂണലിന്റെ വിധി

കള്ളാക്കുറിശ്ശിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. റീ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കള്ളാക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിസിഐഡിയും പ്രതിഷേധത്തിനിടെ നടന്ന ആസൂത്രിത അക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും തെളിവെടുപ്പ് തുടരുകയാണ്.

പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുമ്പോഴും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയിട്ടില്ല. ഇന്നലെ മുതൽ കൂടല്ലൂർ പെരിയനസല്ലൂരിലുള്ള വീട്ടിൽ ബന്ധുക്കളില്ല. ഇവരുടെ ഫോണുകളും ഓഫാണ്. ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇന്നലെ റീ പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം പൊലീസിന് നിലവിൽ പാലിക്കാനാകാത്ത നിലയാണ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെന്നും മൃതദേഹം ഏറ്റുവാങ്ങണമെന്നും കാട്ടി അടച്ചിട്ട വീടിന്‍റെ വാതിലിൽ സിബിസിഐ‍ഡി ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios