നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ടു, ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷിച്ചു

Published : Feb 01, 2026, 08:39 AM IST
Student

Synopsis

തിരുവനന്തപുരം കീഴാറൂരിൽ നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കാട്ടാക്കട സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ രക്ഷപെടുത്തി. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് (18 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. 

കാട്ടാക്കട പി.ആര്‍.വില്യം സ്‌കൂളിലെ ആറോളം വിദ്യാര്‍ഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി. നാട്ടുകാര്‍ അറിയിച്ച് പൊലീസും അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോർപ്പറേഷൻ പരിധിയിൽ മാത്രം 134, തിരുവനന്തപുരത്ത് ജില്ലയിൽ 700 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; നടപടികളെടുത്ത് തദ്ദേശ വകുപ്പ്
6 വർഷമായി വിജിലൻസ് നിരീക്ഷണത്തിൽ, ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും റിമാന്‍ഡിൽ; ഉദ്യോഗസ്ഥനെതിരെ 30 ഓളം പരാതികൾ