ചേർത്തലയിൽ 6 വിദ്യാർഥികൾ ഒന്നിച്ചെത്തി, കുളിക്കവെ 3 പേർ തിരയിൽപ്പെട്ടു, ഒരാളുടെ മൃതദേഹം കിട്ടി,ഒരാളെ കാണാനില്ല

By Web TeamFirst Published Aug 12, 2022, 11:03 PM IST
Highlights

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ തീരത്തെത്തിയ ആറ് വിദ്യാർഥികളിൽ മൂന്നുപേരാണ് തിരയിൽപെട്ടത്. ഇവരിൽ മുങ്ങിതാണ ഒരു വിദ്യാർഥിയെ മത്സ്യതൊഴിലാളികളാണ് രംക്ഷപ്പെടുത്തിയത്

ചേർത്തല: ചേർത്തല അർത്തുങ്കൽ ഫിഷ്‍ലാൻഡിംഗ് സെന്‍ററിന് സമീപം ആയിരം തൈയ്യിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തീരത്തെത്തിയ ആറ് വിദ്യാർഥികളിൽ മൂന്നുപേരാണ് തിരയിൽപെട്ടത്. ഇതിൽ ഒരു വിദ്യാ‍ർഥിയെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. കടക്കരപ്പള്ളി പന്ത്രണ്ടാം വാർഡിൽ തൈക്കൽ കൊച്ചുകരിയിൽ കണ്ണന്‍റെയും അനിമോളുടെയും മകനായ വൈശാഖി ( 16 ) ന്‍റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. ഇന്ന് വൈകിട്ട് 6.15 ഓടെ അപകടസ്ഥലത്ത് നിന്ന് അൽപ്പം അകലെ മൃതദേഹം പൊങ്ങുകയായിരുന്നു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം

വൈശാഖിന്‍റെ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വൈശാഖിനൊപ്പം കാണാതായ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്‍റെയും ഷീലയുടെയും മകൻ ശ്രീഹരി( 16 ) യെ ഇനിയും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആറ് വിദ്യാർഥികൾ തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിതാണ ഇവര്‍ സഹായത്തിന് നിലവിളിച്ചു. ശബ്ദം കേട്ട മത്സ്യതൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. ഇവർ കയറെറിഞ്ഞു നൽകിയാണ് മുങ്ങിത്താണ വിദ്യാ‍ർഥിയെ രക്ഷപെടുത്തിയത്. അപ്പോഴേക്കും മറ്റ് രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യതൊഴിലാളി യൂണിയന്‍ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി രംഗത്തെത്തിയിരുന്നു. അഗ്നിശമനസേനയും , തീരദേശ പൊലീസും, പൊലീസ് സേനയും സജ്ജമായി തിരച്ചിൽ വെള്ളിയാഴ്ചയും നടത്തിരുന്നു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചെന്നതാണ്. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂർ വീട്ടിൽ വിജേഷിന്റെ മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോൾ കുട്ടിക്ക് ചുമയുണ്ടായതാണ് പ്രശ്നമായത്. ചുമച്ചതോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആദ്യം അടുത്തുള്ള ചെറിയ ആശുപത്രിയിൽ കാണിച്ച ശേഷം പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങവെയാണ് കുട്ടി മരിച്ചതെന്നാണ് വ്യക്തമാകുന്നത്.

click me!