യാത്രക്കിടെ വിദ്യാർഥിനിയുടെ ഫോൺ ആലുവ പാലത്തിന്റെ സ്പാനിൽ വീണു, സാഹസികമായി വീണ്ടെടുത്ത് ഫയർഫോഴ്സ്

Published : Dec 11, 2022, 08:45 AM ISTUpdated : Dec 11, 2022, 08:47 AM IST
യാത്രക്കിടെ വിദ്യാർഥിനിയുടെ ഫോൺ ആലുവ പാലത്തിന്റെ സ്പാനിൽ വീണു, സാഹസികമായി വീണ്ടെടുത്ത് ഫയർഫോഴ്സ്

Synopsis

ഫോൺ തിരികെ കിട്ടില്ലെന്ന സങ്കടത്തിൽ അലീനയും മടങ്ങി. എന്നാൽ, വിട്ടുകൊടുക്കാൻ ഫയർഫോഴ്സ് ഒരുക്കമല്ലായിരുന്നു. ദേശീയപാതയിൽ തിരക്കില്ലാത്ത സമയത്ത് തെരച്ചിൽ നടത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്പ്രിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് ഫോൺ വീണ്ടെടുത്ത് നൽകിയത്.

കൊച്ചി: കോളേജ് വിദ്യാ‍ർത്ഥിനിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ സാഹസികമായി വീണ്ടെടുത്ത് നിൽകി അഗ്നിരക്ഷ സേന. ദേശീയപാതയിൽ ആലുവ പാലത്തിന്‍റെ സ്പാനുകൾക്കിടയിലേക്ക് വീണ ഫോൺ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ടെടുത്തത്. അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനിയായ അലീന ബെന്നിയുടെ ഫോണാണ് നഷ്ട‌പ്പെട്ടത്. 

മൊബൈൽ ഫോൺ കാണാമെങ്കിലും എടുക്കാനാകില്ല എന്നതാ‌യിരുന്നു അവസ്ഥ. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ ആലുവ പാലത്തിന് മുകളിലൂടെ പോയപ്പോഴാണ് അലീനയ്ക്ക് മൊബൈൽ ഫോൺ നഷ്ടമായത്. പരിശോധനയിൽ സ്നാപുകൾക്കിടയിൽ താഴെ ഫോൺ കിടക്കുന്നുവെന്ന് കണ്ടെത്തി. ഫോണെടുക്കാനുള്ള ശ്രമത്തിൽ ദേശീയപാതയിൽ ഗതാഗത കുരുക്കായി. ഇതോടെ ഫയർഫോഴ്സ് ഉദ്യമം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു.

കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ: 21 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

ഫോൺ തിരികെ കിട്ടില്ലെന്ന സങ്കടത്തിൽ അലീനയും മടങ്ങി. എന്നാൽ, വിട്ടുകൊടുക്കാൻ ഫയർഫോഴ്സ് ഒരുക്കമല്ലായിരുന്നു. ദേശീയപാതയിൽ തിരക്കില്ലാത്ത സമയത്ത് തെരച്ചിൽ നടത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്പ്രിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് ഫോൺ വീണ്ടെടുത്ത് നൽകിയത്. ഉടൻ വിദ്യാർഥിനിയെ വിളിച്ച് ഫോൺ തിരികെയേൽപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി