സ്കൂളിൽ പോകാൻ 'വഴി'യില്ലാതെ വലയുന്ന വിദ്യാർത്ഥിക്ക് സുമനസുകളുടെ സഹായം

Published : Dec 13, 2021, 06:52 AM IST
സ്കൂളിൽ പോകാൻ 'വഴി'യില്ലാതെ വലയുന്ന വിദ്യാർത്ഥിക്ക് സുമനസുകളുടെ സഹായം

Synopsis

അമ്പലപ്പുഴ-തകഴി റെയിൽ പാതയിൽ തകഴി ലെവൽ ക്രോസിന് വടക്കുഭാഗത്തായാണ് ഇവരുടെ വീട്. മുന്നിലുള്ള റെയിൽ പാത കടന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. എന്നാൽ...

ആലപ്പുഴ: വഴിയില്ലാത്തതിനെ തുടർന്ന് സ്കൂളിൽ പോകാൻ നിവൃത്തിയില്ലാതെ വലയുന്ന വിദ്യാർത്ഥിക്ക് സുമനസുകളുടെ സഹായം. തകഴി പഞ്ചായത്ത് പതിനാലാം വാർഡ് കല്ലേപ്പുറം ദീപ്തി ഭവനത്തിൽ വിനോദ്, ദീപ്തി ദമ്പതികളുടെ മകന്‍ആദർശ് വിനോദി (10) നാണ് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികൾ സാമ്പത്തിക സഹായമെത്തിച്ചത്.

അമ്പലപ്പുഴ-തകഴി റെയിൽ പാതയിൽ തകഴി ലെവൽ ക്രോസിന് വടക്കുഭാഗത്തായാണ് ഇവരുടെ വീട്. മുന്നിലുള്ള റെയിൽ പാത കടന്നായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. എന്നാൽ ഇരട്ടപ്പാത വന്നതോടെ ട്രെയിനുകളുടെ എണ്ണം കൂടുകയും, ഇരുഭാഗത്തു നിന്നും ട്രെയിൻ വരുന്നതിനാൽ റെയിൽ പാളം മുറിച്ചുകടക്കുകയെന്നത് ഇവർക്ക് ദുർഘടമായി മാറുകയും ചെയ്തു. 

പാളത്തിനരുകിലെ ചതുപ്പിൽ കൂടി 30 മീറ്റർ നടന്നാൽ സമീപത്തെ മറ്റൊരു ഇടറോഡിൽ എത്താനാവും.സമീപവാസി സ്ഥലം കൊടുക്കാൻ തയ്യാറുമാണ്. എന്നാൽ ചെളിക്കുണ്ടായ സ്ഥലം ഉയർത്തിയാലേ ഇവർക്ക് നടപ്പാത നിർമ്മിക്കാനാവൂ. പട്ടിക വിഭാഗത്തിൽപ്പെട്ട ഇവർ 6 വർഷത്തോളമായി പഞ്ചായത്തിൽ കയറി ഇറങ്ങുകയാണ്. 

തളർന്ന് കിടപ്പിലായ വിനോദിന്റെ അച്ഛന്‍ ഗോപി, കേള്‍വി ശക്തിയില്ലാത്ത അമ്മ സുകുമാരി എന്നിവരൊന്നിച്ചാണ് താമസം. വിനോദും ദീപ്തിയും കൂലിവേലക്ക് പോയാല്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നുള്ള മകന്‍റെ സ്കൂളിലേക്കുള്ള യാത്രയിലെ ആശങ്കയിലാണ് പഠനം വേണ്ടെന്ന് വെച്ചത്. കിടപ്പിലായ അച്ഛനെ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പറ്റാത്ത അവസ്ഥയാണ് തങ്ങൾക്കുള്ള തെന്ന് ആദർശിൻ്റെ അമ്മ ദീപ്തിയും പറയുന്നു. 

ഈയവസ്ഥയറിഞ്ഞ ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് സി.ഹരിദാസ്, സെക്രട്ടറി സി.കെ.സുകുമാരപ്പണിക്കർ, സംസ്ഥാനക്കമ്മിറ്റിയംഗം സി.കെ.വിജയൻ, ജില്ലാ എക്സിക്യൂട്ടീവംഗം വിജയ് ബാലകൃഷ്ണൻ, എൻ.പ്രഭാകരൻ, ഷാജി കരുമാടി തുടങ്ങിയവർ പങ്കെടുത്തു. കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനും കുടുംബത്തിൻ്റെ ദുരിതത്തിന് പരിഹാരം കാണുന്നതിനും ഇടപെടൽ നടത്തുമെന്നും ഇവർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ