
പാലക്കാട്: പാലക്കാട് വട്ടേനാട് എൽപി സ്കൂൾ വാർഷിക ആഘോഷത്തിനും അധ്യാപകരുടെ യാത്രയയപ്പിനുമായി എത്തിയ മന്ത്രി എംബി രാജേഷിന് സർപ്രൈസ് പിറന്നാൾ ആലോഷമൊരുക്കി വരവേറ്റ് അധ്യാപകരും വിദ്യാർത്ഥികളും. 52-ാമത്തെ പിറന്നാൾ കേക്ക് മുറിച്ച് മന്ത്രി ആഘോഷിച്ചു. കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷത്തിലായിരന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
ഞായറാഴ്ച്ച നടന്ന വട്ടെനാട് ഗവ. എൽ പി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കേക്ക് മുറിച്ച് മധുരം പങ്കിട്ട് കുട്ടികൾക്കൊപ്പം പിറന്നാൾ മന്ത്രി ആഘോഷമാക്കി. മധുരം പങ്കിട്ടും ആശംസാഗാനം ആലപിച്ചുമായിരുന്നു കുട്ടികൾ മന്ത്രിക്ക് പിറന്നാൾ സമ്മാനം ഒരുക്കിയത്. അതേസമയം സര്‍പ്രൈസിന് മന്ത്രി ഫേസ്ബുക്കിൽ നന്ദി അറിച്ചു. രാജൻ മാഷുടെയും ജമീല ടീച്ചറുടെയും യാത്രയയപ്പിനാണ് ഇന്ന് വട്ടേനാട് എൽ പി സ്കൂളിൽ എത്തിയത്. എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായ സ്വീകരണമാണ് ഒരുക്കിയത്. സ്നേഹം വട്ടേനാട് എൽപി സ്കൂൾ എന്നായിരുന്നു മന്ത്രി കുറിച്ചത്.
Read more: ഇതുവരെ വിവാഹിതരായത് 507 ജോഡി യുവതി-യുവാക്കൾ; പുത്തൻവീടിൽ പുതിയ 20 ജോഡി വിവാഹിതര്‍