വിദ്യാർത്ഥികളായ രണ്ട് പേർ പിടിയിൽ; കോഴിക്കോട് നഗരത്തിലെ സ്വകാര്യ മാളിലെ കടയിൽ നിന്ന് സൗന്ദര്യവർധക വസ്‌തുക്കൾ മോഷ്‌ടിച്ചെന്ന് കേസ്

Published : Oct 28, 2026, 09:22 PM IST
Kozhikode Mall Robbery Case

Synopsis

കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് 8000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ മോഷ്ടിച്ച രണ്ട് വിദ്യാർത്ഥികൾ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിലൊരാൾ മുൻപും സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

കോഴിക്കോട്: നഗരത്തിലെ മാളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥികളായ പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍ (21), തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത (19) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് പന്തീരാങ്കാവിന് സമീപം ആറുവരിപ്പാതയോട് ചേര്‍ന്നുള്ള ഹൈലൈറ്റ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവർച്ച നടന്നത്. വില്‍പ്പനയ്ക്ക് വച്ച സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഇരുവരും കവര്‍ന്നത്. ഡിസ്‌പ്ലേയ്ക്ക് വെച്ച 8000 രൂപ വില വരുന്ന സാധനങ്ങൾ സെയില്‍സ് എക്‌സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഷമീറും സബിതയും കൈക്കലാക്കിയെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം മാള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പോലീസ് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സബിത നേരത്തെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നതായി പൊലീസ് പറയുന്നു. അന്ന് ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിമ്മില്‍ പോയി മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 16കാരന് ദാരുണാന്ത്യം
കളമശ്ശേരിയിൽ നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്‌ടിച്ചത് അസം സ്വദേശി, പിടിയിൽ; സ്ഥിരം മോഷ്‌ടാവെന്ന് പൊലീസ്