
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്ടിസി വാണിജ്യ സമുച്ചയത്തിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂട്ടം കൂടി നിന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കും ഇടയിലേക്ക് രണ്ടു സംഘങ്ങൾ ഓടി കയറി തമ്മിൽ തല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യൂനിഫോമിട്ട വിദ്യാർഥികൾ തമ്മിലാണ് അടിപിടി കൂടുന്നത്. ഇവിടെ പതിവായി ഇത്തരത്തിൽ സംഘർഷമുണ്ടാകാറുണ്ടെന്ന് യാത്രക്കാരും സ്ഥാപനങ്ങളിലുള്ളവരും പറയുന്നു. സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് സ്റ്റാന്റെന്നും പറയുന്നു. പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam