പ്രളയം തങ്കമണി അമ്മയുടെ വീട് തകര്‍ത്തു; സ്നേഹ വീടൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

By Web TeamFirst Published Sep 10, 2018, 1:02 PM IST
Highlights

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് അന്തിയുറങ്ങാൻ ഏറെ പ്രയാസപ്പെട്ടിരുന്ന തങ്കമണിയമ്മക്കും കുടുംബത്തിനും വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. കുന്ദമംഗലം  ഓടമ്പം പൊയിലിൽ താമസിക്കുന്ന തങ്കമണിയമ്മക്കാണ് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ താൽക്കാലിക ഭവനമൊരുക്കിയത്. 

കോഴിക്കോട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് അന്തിയുറങ്ങാൻ ഏറെ പ്രയാസപ്പെട്ടിരുന്ന തങ്കമണിയമ്മക്കും കുടുംബത്തിനും വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി. കുന്ദമംഗലം  ഓടമ്പം പൊയിലിൽ താമസിക്കുന്ന തങ്കമണിയമ്മക്കാണ് കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ താൽക്കാലിക ഭവനമൊരുക്കിയത്. പത്താം ക്ലാസ് പൂർത്തിയാക്കി ഇപ്പോൾ പ്ലസ് വൺ, ബിരുദ കോഴ്സുകൾ പഠിക്കുന്ന കുട്ടികളാണ് മർകസ് സ്കൂളിലെ അധ്യാപകൻ സി.പി. ഫസൽ അമീന്‍റെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ താൽക്കാലിക വീട് നിർമിച്ചു നൽകിയത്. 

വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് ഈ സേവന പദ്ധതി പൂർത്തിയാക്കിയത്. ഈടുറപ്പുള്ള വീടെന്ന തങ്കമ്മയുടെ സ്വപ്നത്തിന് വിദ്യാർഥികൾ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. നന്മ കോ ഓഡിനേറ്റർ ജോസഫ് ടി.ജെ, വിദ്യാർത്ഥികളായ ഫയാസ് കുറ്റിക്കാട്ടൂർ, സാകിത്ത്, ഉനൈസ് പടനിലം, മിസ്ഹബ് കെ.കെ, ഷംനാസ്, തമീം ഷാ, ഹസൻ നുബൈഹ്, നജീം കാരന്തൂർ, ജസീം, ഷാമിൽ, സലീജ് പങ്കെടുത്തു. 

click me!