സ്‌കൂള്‍ പരിസരം സുന്ദരമാക്കാന്‍ ചെടികള്‍ നട്ടുവളര്‍ത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Feb 3, 2020, 1:13 PM IST
Highlights

സ്കൂള്‍ പരിസരം സുന്ദരമാക്കാന്‍ ചെടികള്‍ നട്ടുവളര്‍ത്തി വിദ്യാര്‍ത്ഥികള്‍. 

ഇടുക്കി: സ്‌കൂള്‍ പരിസരം ശുചിത്വവും സുന്ദരവുമാക്കി സംരക്ഷിക്കുന്നതിന് പൂച്ചെടികള്‍ നട്ടുപരിപാലിക്കുകയാണ് ഇടുക്കി തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍. ക്ലാസ് മുറികള്‍ക്ക് മുമ്പിലും വരാന്തയിലുമായി ചെടിചട്ടികളിലാണ് വിവിധയിനം ചെടികള്‍ നട്ടു പരിപാലിക്കുന്നത്.

പ്ലാസ്റ്റിക് മുക്തമായ ക്യാമ്പസ് എന്ന പദ്ധതി നടപ്പിലാക്കി മുമ്പോട്ട് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ ചെടികള്‍ നട്ടുപരിപാലിക്കുന്നിതിന് മുമ്പോട്ട് വന്നത്. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ പിറ്റിഎയും മാനേജ്മെന്റും അധ്യാപകരും എത്തിയതോടെ സ്‌കൂള്‍ മുറ്റവും വരാന്തയും ചെടിയും പൂക്കളും കൊണ്ട് മനോഹരമായി. ചെടിചട്ടികളില്‍ വിദേശ ഇനം ഓര്‍ക്കിഡുകളടക്കം കുട്ടികള്‍ പരിപാലിക്കുന്നുണ്ട്.

Read More: വട്ടവടയില്‍ ഇനി പാഷന്‍ഫ്രൂട്ടും വിളയും; മാതൃകാ കൃഷി തോട്ടവുമായി കൃഷി വിജ്ഞാന കേന്ദ്രം

വരാന്തയിലെ ചെടിചട്ടികള്‍ക്കൊപ്പം മണ്‍ ചട്ടികള്‍ കെട്ടി തൂക്കി ഇതിലും ചെടികള്‍ പരിപാലിക്കുന്നു. ചെടികളുടേയും പൂക്കളുടേയും പരിപാലനം കൊണ്ട് സ്‌കൂള്‍ പരിസരം സുന്ദരമായി സൂക്ഷിക്കുന്നതിനൊപ്പം മാനസീകമായ ഉല്ലാസവും ലഭിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൂന്തോട്ട പരിപാലനത്തിനൊപ്പം സ്‌കൂളിലെ തരിശ് നിലത്ത് പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്.

 
 

click me!