മൂന്നാറില്‍ പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറാനുള്ള ശ്രമം; സബ് കളക്ടറെ കണ്ട് ഓടി രക്ഷപ്പെട്ട് കയ്യേറ്റക്കാര്‍

By Web TeamFirst Published May 21, 2019, 9:43 AM IST
Highlights

പഴയ മൂന്നാറില്‍ റോഡിനോട് ചേര്‍ന്നുള്ള കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഞായറാഴ്ച പത്തു പേർവരുന്ന സംഘം പട്ടാപകല്‍ കയ്യേറി തുടങ്ങിയത്. 
 

മൂന്നാര്‍: കാടുവെട്ടിത്തെളിച്ചുളള കയ്യേറ്റമറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍. പഴയ മൂന്നാറില്‍ റോഡിനോട് ചേര്‍ന്നുള്ള കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഞായറാഴ്ച പത്തു പേർവരുന്ന സംഘം പട്ടാപകല്‍ കയ്യേറി തുടങ്ങിയത്. 

കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം കിട്ടിയ ഉടനെ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയ്യേറ്റ ജോലികളിൽ മുഴുകിയിരുന്നവർ ഓടി രക്ഷപ്പെട്ടു.

മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തർക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭൂമാഫിയയാണ് പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കൈയ്യേറ്റ മാഫിയക്ക് മുന്നണി ഭേദമെന്യെ പിന്തുണയുളളതായും ആരോപണമുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!