വിരമിക്കാൻ നാല് മാസം മാത്രം ബാക്കി; സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ മരിച്ച നിലയിൽ, അന്വേഷണം തുടങ്ങി

Published : Jan 29, 2024, 06:29 PM IST
വിരമിക്കാൻ നാല് മാസം മാത്രം ബാക്കി; സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ മരിച്ച നിലയിൽ, അന്വേഷണം തുടങ്ങി

Synopsis

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സബ് ജയിലിലെത്തിച്ച് അന്തിമോപചാരം അർപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് സുരേന്ദ്രനാണ് മരിച്ചത്. വിഴിഞ്ഞം വെണ്ണിയൂരുള്ള വീട്ടുവളപ്പിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സര്‍വീസിൽ നിന്ന് വിരമിക്കാൻ നാലു മാസം മാത്രമാണ് ബാക്കിയിരിക്കെയാണ് മരണം. അപകട മരണമാണോയെന്ന് വ്യക്തമല്ല. ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം സബ് ജയിലിലെത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ടോടെ മൃതദേഹം സംസ്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്