തൃശൂരിലെ നന്തിപുരത്ത് മിന്നൽ ചുഴലി; നിരവധി വൻമരങ്ങൾ കടപുഴകി, വൈദ്യുതി ലൈനുകൾ തകർന്നു

Published : Jul 21, 2024, 01:38 PM ISTUpdated : Jul 21, 2024, 01:44 PM IST
തൃശൂരിലെ നന്തിപുരത്ത് മിന്നൽ ചുഴലി; നിരവധി വൻമരങ്ങൾ കടപുഴകി, വൈദ്യുതി ലൈനുകൾ തകർന്നു

Synopsis

മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. വൻമരങ്ങളും കടപുഴകി വീണു

തൃശ്ശൂർ: തൃശ്ശൂരിലെ നന്തിപുരത്ത് മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ  പത്തൊമ്പതാം വാർഡ് ഉൾപ്പെടുന്ന തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു

പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

തോട്ടത്തിൽ മോഹനൻ എന്നയാളുടെ  വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു. പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.

'രക്തം നിറഞ്ഞ ടെസ്റ്റ് ട്യൂബ്, 2 ചാക്ക് സിറിഞ്ച്'; മദ്രസ വിട്ടുവന്ന രണ്ടാം ക്ലാസുകാരൻ കണ്ട കാഴ്ച, ലാബിന് പിഴ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം