
കൊല്ലം: പത്തനാപുരത്ത് തൂങ്ങി മരണമെന്ന് കരുതി ഗൃഹനാഥന്‍റെ മരണം സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി രാജന്‍ മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് രാജന്‍റെ ഭാര്യ മഞ്ജു, കാമുകന്‍ അജിത്ത് എന്നിവര്‍ പിടിയിലായി. കഴിഞ്ഞ 24നാണ് രാജനെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ മഞ്ജുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ മഞ്ജുവിനും കാമുകന്‍ അജിത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. മക്കളുടെ മൊഴിയും കൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ സഹായകമായി.
മദ്യത്തില്‍ തറ വൃത്തിയാക്കുന്ന ലോഷന്‍ കലക്കി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം രാജനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കി. മൃതദേഹത്തിന്‍റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മഞ്ജുവിനെ വിശദമായി ചോദ്യം ചെയ്തത്. മഞ്ജുവിന്‍റെ ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ പ്രതിയായിരുന്നു അജിത്ത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam