'അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടമുണ്ട്'; വി.കെ. ശ്രീരാമന്റെ പുലികളി വിമർശനത്തിൽ സുരേഷ് ​ഗോപി എംപി

Published : Aug 20, 2026, 05:25 PM IST
Suresh Gopi

Synopsis

തൃശൂർ പുലിക്കളിയെ രൂപ വൈകൃതമെന്നും ആഭാസമെന്നും വിമർശിച്ച നടൻ വി.കെ. ശ്രീരാമന്റെ വാക്കുകളിൽ സങ്കടമുണ്ടെന്ന് എംപി സുരേഷ് ഗോപി. പുലിക്കളി കലാകാരന്മാർ വലിയ ത്യാഗം സഹിക്കുന്നവരാണെന്നും അവർക്ക് കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടം ഉണ്ടെന്നും അദ്ദേഹം അങ്ങനെ പറയുമെന്ന് വിചാരിച്ചല്ലെന്നും എംപി പറഞ്ഞു. പുലിക്കളി കലാകാരന്മാർ പ്രത്യേക വിഭാഗമാണ്. അവർ അത്രയും ത്യാഗം സഹിക്കുന്നുണ്ടെന്നും അവർക്ക് കരുതൽ വേണമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ രം​ഗത്തെത്തിയിരുന്നു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രം​ഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, സ്ത്രീധന പീഡനമെന്ന് ആരോപണം
പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 61കാരന് അഞ്ച് വർഷം തടവും 25000 രൂപ പിഴയും