വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു പൊലീസ് വലയിലായത്. ഇയാളില്‍നിന്നും ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. വെള്ളറട അനന്ത ശ്രീരാഗം വീട്ടില്‍ അനന്തു (27) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

വെള്ളറട ജംഗ്ഷന് സമീപത്ത് എംഡിഎംഎ വില്‍പ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനന്തു പൊലീസ് വലയിലായത്. ഇയാളില്‍നിന്നും ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

രാത്രികാലങ്ങളില്‍ പല സ്ഥലങ്ങളിലുള്ള യുവാക്കള്‍ കൂട്ടം കൂടി വീടിനു മുന്നില്‍ നില്‍ക്കുന്നത് കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് സിഐയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എം.ഡി.എം.എ. കൈമാറ്റം നടക്കുന്നതിനിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. പിന്നാലെ പൊലീസ് എത്തി കൈയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍ മനോജ്, സിവില്‍ പൊലീസുകാരായ ദുനിഷ്, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.