
കണ്ണൂർ: സിപിഎമ്മിനെ (CPM) എതിർക്കുകയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ (Suresh Keezhattoor) സിപിഎം യോഗത്തിൽ. ബുധനാഴ്ച വൈകീട്ട് പൂക്കോത്ത് നട കെ എൻ പരിയാരം ഹാളിൽ നടന്ന സിപിഎം 23ാം പാർട്ടി കോൺഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് സുരേഷ് കീഴാറ്റൂർ പങ്കെടുത്തത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി യോഗം ഉദ്ഘാടനം ചെയ്തു.
സുരേഷ് ബിജെപിയിലേക്ക് പോകുമെന്നും അല്ല സിപിഎമ്മിലേക്ക് പോകുമെന്നും അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് സിപിഎം അനുഭാവം സുരേഷ് പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. കീഴാറ്റൂരിലെ വയലിൽ പുതിയ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
നേരത്തേ സിപിഎമ്മനെതിരെ സമരം ചെയ്ത സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂർ വയലിൽ മണ്ണിടുന്നതിനെതിരെയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സമരം നടന്നത്. ആദ്യഘട്ടത്തിൽ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam