കൊപ്പം പ്രഭാപുരം സ്വദേശി അബ്ദുറഹീം, മണ്ണങ്കോട് സ്വദേശി ഹസ്സൻ എന്നിവരെയാണ് കൊപ്പം പൊലീസ് അറസ്റ്റു ചെയ്തത്. അബ്ദുറഹീമിന് വണ്ടുതറയിൽ കോഴിഫാമുണ്ട്. ഇതിനോട് ചേർന്ന ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഫാമിന് സമീപത്താണ് ഹസൻ്റെ വീട്.
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊപ്പം വണ്ടുതറയിൽ 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊപ്പം പ്രഭാപുരം സ്വദേശി അബ്ദുറഹീം, മണ്ണങ്കോട് സ്വദേശി ഹസ്സൻ എന്നിവരെയാണ് കൊപ്പം പൊലീസ് അറസ്റ്റു ചെയ്തത്. അബ്ദുറഹീമിന് വണ്ടുതറയിൽ കോഴിഫാമുണ്ട്. ഇതിനോട് ചേർന്ന ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഫാമിന് സമീപത്താണ് ഹസൻ്റെ വീട്. ഇരുവരും ചേർന്ന് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ഇരുവർക്കും കഞ്ചാവ് വലിയ തോതിൽ എത്തിച്ചു നൽകുന്ന ഇടനിലക്കാരനെ കുറിച്ചും വിവരം കിട്ടിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



