മുങ്ങി നടന്നത് വർഷങ്ങളോളം, ഒടുവിൽ പാലക്കാട്ടെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി; 3,35,000 രൂപ തട്ടിയെടുത്തത് ആസ്ട്രേലിയയിൽ ജോലി നൽകാമെന്ന പേരിൽ

Published : Jul 31, 2025, 04:48 PM IST
Job fraud

Synopsis

വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം 7 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് തച്ചനാട്ടുകര മനോജ് കുമാറിനെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ മുണ്ടക്കാട് വീട്ടിൽ മനോജ് കുമാറിനെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. 2018-ൽ മുഹമ്മ സ്വദേശിയിൽ നിന്ന് ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മുഹമ്മ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

 മനോജ് കുമാര്‍ ചേർത്തല, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളിൽ പ്രതിയായിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ചേർത്തല എഎസ്‌പി ഹരീഷ് ജെയ്ന്റെ നിർദേശ പ്രകാരം മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, എസ് ഐ റിയാസ് എ, സിപിഒ സുഹാസ്, നന്ദു പി നായർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പാലക്കാട്ടെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്