അക്കൗണ്ടിന്റെ പേര് 'കുമാർ സെൽവൻ', യഥാർത്ഥ പേര് അജിത് കുമാർ; ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി, ഒടുവിൽ പിടിയിൽ

Published : May 18, 2025, 10:12 PM IST
അക്കൗണ്ടിന്റെ പേര് 'കുമാർ സെൽവൻ', യഥാർത്ഥ പേര് അജിത് കുമാർ; ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി, ഒടുവിൽ പിടിയിൽ

Synopsis

ഹരിപ്പാട് സ്വദേശികളായ എട്ടോളം പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഹരിപ്പാട്: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ, വിളപ്പക്കം, പിള്ളേയ്യർ കോവിൽ സ്ട്രീറ്റ് അജിത് കുമാർ (28) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു അശ്ലീലമാക്കി മാറ്റി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ രീതി. കുമാർ സെവൻ എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ്  ഇത് ചെയ്തിരുന്നത്. 

ഹരിപ്പാട് സ്വദേശികളായ എട്ടോളം പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ടാം പ്രതി കോട്ടയം സ്വദേശിയായ അരുൺ (25) നെ ഏപ്രിൽ 25ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാറിനെ പിടികൂടിയത്. എസ് എച്ച് ഓ മുഹമ്മദ് ഷാഫി , എസ് ഐ ഷൈജ, എ എസ് ഐ ശിഹാബ്, സി പി ഓമാരായ ശ്രീജിത്ത്, നിഷാദ്, ശിഹാബ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്