ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ

Published : May 17, 2025, 01:23 AM ISTUpdated : May 17, 2025, 01:31 AM IST
ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം തോന്നാതെ ലക്ഷ്യം വച്ചത് വണ്ടിയുടെ ബാറ്ററി; പിടിയിൽ

Synopsis

പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.

കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ബാറ്ററി മോഷണം നടത്താൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ  അനീഷ് കുമാർ (26 വയസ്സ്) നെയാണ്  വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവർ  ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം